പാലക്കാട്: ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ പ്രത്യേകിച്ച് എല്‍.പി സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രീപ്രൈമറി മുതല്‍ പത്താംക്ലാസ് വരെ 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പാലക്കാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശകമ്മീഷന് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ഫനേജുകളില്‍ അഗതി-അനാഥ എന്ന പദം ഒഴിവാക്കണമെന്നും ഈ പദം കുട്ടികളില്‍ വളരെ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാകോശി യോഗത്തില്‍ പറഞ്ഞു. പറഞ്ഞു. ഇതിനാവശ്യമായ നടപടിയെടുക്കുമെന്നും കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് അതാതുജില്ലകളില്‍ തന്നെ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് ബാല്യകാലം ആസ്വദിക്കാനുള്ള അവസരം നല്‍കണം. കുട്ടികള്‍ക്ക് വാക്സിനേഷന് കൃത്യമായി നല്‍കണമെന്നും, സംസ്ഥാനത്ത് രോഗപ്രതിരോധ ശേഷി ഇപ്പോള്‍ 89ശതമാനമാണ്. മലപ്പുറവും, കാസര്‍കോഡും രോഗപ്രതിരോധശേഷി അമ്പത് ശതമാനത്തില്‍ താഴെയുള്ള ജില്ലകളാണ്. പാലക്കാട് ശൈശവ വിവാഹം വ്യപകമായി നടക്കുന്നുണ്ട്. പന്ത്രണ്ടാംക്ലാസുവരെയെങ്കിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കണം. ഇതിനായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം.
കേരളത്തില്‍ സ്ത്രീ-പുരുഷ അനുപാതം ആയിരം പുരുഷന്മാര്ക്ക് 964 സ്ത്രീകള്‍ എന്ന നിരക്കിലാണ്. അതേസമയം തൃശൂര്‍ ജില്ലയില്‍ ഇത് കുറവാണ് 950. കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ ആന്തോളന്‍ പദ്ധതി നടപ്പാക്കാന്‍ തൃശൂര്‍ ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: