പടഞ്ഞാറത്തറ 16 ാംമൈല്‍ 2165 ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഗുരുദേവ നിന്ദയക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. സമാപന സമ്മേളനം കല്പറ്റ യൂണിയന് സെക്രട്ടറി എം.മോഹനന് ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡണ്ട് എം.കെ. ഉത്തമന് അധ്യക്ഷത വഹിച്ചു. കല്പറ്റ യൂണിയന് വൈസ് പ്രസിഡണ്ട് എന്‍ മണിയപ്പന്, എം.കെ. വീരേന്ദ്ര കുമാര്‍, എം.സി. വിജയന്,പി.സി. ജ്യോതിഷ്, പീതാമ്പരന്, പി.സി. സജി, ഷീബ, സരോജിനി എന്നിവര്‍ സംസാരിച്ചു. കോരിച്ചൊരിയുന്ന മഴയത്തും സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: