കല്‍പ്പറ്റ: ജില്ലാ ആശുപത്രിയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ്ഗക്ഷേമ – യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അടിയന്തിര നടപടിക്ക് തീരുമാനമുണ്ടായത്.
ജില്ലാ ആശുപത്രിയില്‍ 56 തസ്തികകളില്‍ 33 തസ്തികകളില്‍ മാത്രമാണ് ഡോക്ടര്മാരുള്ളതെന്നും ഇവരില്‍ കുറേപ്പേര് അവധിയില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിലും പുറത്തെ ജോലിയിലാണെന്നുമുള്ള കാര്യം മന്ത്രി ജയലക്ഷ്മി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രോഗികള്‍ക്ക് ചികില്‍സ നല്കുന്നതില് സ്ഥിരമായി വീഴ്ച വരുത്തുന്ന ചില ഡോക്ടര്‍മാരെ സ്ഥലം മാറ്റാനും പകരം നിയമനം നടത്താനും ഉടന്‍തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി ജയലക്ഷ്മി പ്രസ്താവനയില്‍ അറിയിച്ചു.
പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും മെഡിക്കല്‍ ഓഫീസറെ സ്ഥലംമാറ്റിയ നടപടി ശരിയായില്ല. ജോലിഭാരം മൂലം ഇപ്പോള്‍തന്നെ പല ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്. ഇവര്‍ക്ക് സൈ്വര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ആശുപത്രിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: