മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ പ്രസവത്തോടനുബന്ധിച്ച് മൂന്ന് കുട്ടികള്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ധനസഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഒരു ലക്ഷം നാളെ (വെള്ളി) നല്‍കും
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നേരത്തെ അനുവദിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം നാളെ (വെള്ളിയാഴ്ച) കുടുംബത്തിന് കൈമാറും. പണം അനുവദിച്ചുകൊണ്ടുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ദേശീയ പണിമുടക്ക് ദിവസമായ സെപ്തംബര്‍ രണ്ടിനാണ് ജില്ലാ ആശുപത്രിയിലെത്തിയ വാളാട് എടത്തന കോളനിയിലെ അനിതയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. വഴിമധ്യേ ആംബുലന്‍സിലും വിവിധ ആശുപത്രികളിലും വെച്ചാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും നവജാത ശിശുക്കള്‍ മരിക്കുകയും ചെയ്തത്. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സംഭവദിവസം രാവിലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: