കല്‍പറ്റ: ഓള്‍ കേരള ക്രഷര്‍ ക്വാറി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കരിങ്കല്‍ ക്രഷറുകളും ക്വാറികളും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതുസംബന്ധിച്ച് നടത്തിയ യോഗത്തില്‍ നിലവിലുള്ള പെര്‍മിറ്റ് ക്വാറികള്‍ക്ക് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, അഞ്ച് ഹെക്ടറില്‍ താഴെയുള്ള കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ഒഴിവാക്കുക, വന്‍ ഖനികള്‍ക്കുള്ള നിയമങ്ങള്‍ പാറമടകള്‍ക്ക് ബാധകമാക്കാതിരിക്കുക, നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് പരിസ്ഥിതികാനുമതി വേഗത്തില്‍ ലഭ്യമാക്കുക, പാറയുടെ റോയല്‍റ്റിക് പുറമെയുള്ള സീനറേജ് വര്‍ധിപ്പിച്ച നടപടി പുനപരിശോധിക്കുക, ഭേദഗതി ചെയ്ത മൈനര്‍ മിനറല്‍ കണ്‍സഷന്‍സ് റൂള്‍സ് 2015ലെ അപാകതകള്‍ പരിഹിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു.
യോഗം ക്രഷര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സെയ്ത് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കരിങ്കല്‍ ക്വാറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ കൂവക്കല്‍, സെക്രട്ടറി നാസര്‍ പയന്തോത്ത്, ക്രഷര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദേവിപ്രസാദ്, ജോര്‍ജ് മാസ്റ്റര്‍, കുഞ്ഞാമു, യൂസഫ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: