മൂന്നാര്‍ : നാലു ദിവസമായി തുടര്‍ന്നുവരുന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് മൂന്നാര്‍ നിശ്ചലമായി. കെഡിഎച്ച് കമ്പനിയില്‍ ബോണസ് പ്രശ്നത്തെ തുടര്‍ന്ന് നടക്കുന്ന സമരം നാലു ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാനാകാതെ കുഴങ്ങുകയാണ് നേതൃത്വം. 5000ത്തോളം വരുന്ന സ്ത്രീ തൊഴിലാളികളാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണന് ദേവന് കമ്പനി ലാഭത്തിലായിട്ടും നഷ്ടക്കണക്കുകള്‍ നിരത്തി 22,000 ത്തോളം വരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയാണ് മാനേജ്മെന്റ് എന്ന് ആരോപിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താനാണ് ജില്ലാ ഭരണകൂടവും അധികാരികളും ശ്രമിക്കുന്നത്. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഎംഎസ്, ബിജെപി സംഘടനകള്‍ നടത്തിയ ഹര്‍ത്താലും കൂടി എത്തിയതോടെ മൂന്നാര്‍ നിശ്ചലമാകുകയായിരുന്നു. തങ്ങളെ വഞ്ചിച്ച ഐഎന്റ്റിയുസി, സിഐറ്റിയു, എഐറ്റിയുസി തുടങ്ങിയ സംഘടനങ്ങളില്‍ നിന്ന് വിട്ട് ബിഎംഎസിലേക്ക് പ്രവര്‍ത്തര്‍ ഒഴുകുമെന്ന് ഭയന്നാണ് തിങ്കളാഴ്ച ഇവിടെ സംഘപരിവാര്‍ നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ബോണസ് പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: