കൊച്ചി : മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് കേരളത്തില്‍ വന്വികസനത്തിനൊരുങ്ങുന്നു. ഫ്രാഞ്ചൈസി മാതൃകയില്‍ ലോകത്താദ്യമായി യൂസ്ഡ് കാര്‍ വിപണി വിപൂലീകരിക്കുന്ന കമ്പനി, ദക്ഷിണേന്ത്യയിലെ ഷോറൂമുകളുടെ എണ്ണം 94-ല്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ 125 ആക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ 31-ാമത് ഷോറൂം കല്‍പ്പറ്റയ്ക്കു സമീപമുള്ള കാക്കവയലില്‍ തുറന്നു. തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ഡീലര്‍ ഡെവലപ്പ്മെന്റ് (പാന്‍ ഇന്ത്യ) മേധാവി തുഷാര്‍ കെ. എസ്. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: