പാലക്കാട്: ഒക്ടോബര്‍ ഒന്നുമുതല്‍ ഏഴ് വരെ നടക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ ജില്ലയിലെ സ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.ലോവര്‍-അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ് ,വാട്ടര്‍ കളര്‍, പെയ്ന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍, ഡ്രോയിംഗ് ഇനങ്ങളിലുമാണ് മത്സരം സംഘടിപ്പിക്കുക. വന്യജീവികളും പ്രകൃതിയും വിഷയമാക്കി മലയാള ഭാഷയിലാവും മത്സരം നടക്കുക. പാലക്കാട് വിക്ടോറിയ കോളേജാണ് മത്സരവേദി. മത്സരങ്ങളുടെ സമയക്രമം താഴെ കൊടുക്കുംപ്രകാരമാണ്.
ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ എല്‍.പി, യു.പി, ഹൈസ്ക്കൂള്, കോളേജ് വിഭാഗങ്ങള്‍ക്കുളള പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടക്കും. 11.45 മുതല്‍ 12.45 വരെ ഹൈസ്ക്കൂള്-കോളേജ് വിഭാഗങ്ങള്‍ക്കുളള ഉപന്യാസമത്സരം. 2.15 മുതല്‍ 4.15 വരെ എല്‍.പി, യു.പി, ഹൈസ്ക്കൂള്, കോളേജ് വിഭാഗങ്ങള്‍ക്കുളള വാട്ടര്‍ കളര്‍ പെയ്ന്റിംഗ് മത്സരം.
മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഹൈസ്ക്കൂള്, കോളേജ് വിഭാഗങ്ങള്‍ക്കുളള ക്വിസ് മത്സരം. 2 മുതല്‍ 4 വരെ ഹൈസ്ക്കൂള്-കോളേജ് വിഭാഗങ്ങള്‍ക്കുളള പ്രസംഗമത്സരം. നാലു മണിക്ക് മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കുളള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
മത്സരങ്ങളുടെ രജിസ്ട്രേഷന് രാവിലെ ഒന്‍പതു മണിമുതലാണ് ആരംഭിക്കുക.സര്‍ക്കാര്‍,എയ്ഡഡ്, അംഗീകൃത സ്വാശ്രയകോളേജുകളിലെയും സ്വാശ്രയകോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഹയര്‍സെക്കണ്ടറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടറി തലം മുതല്‍ മുകളിലേക്ക് കോളേജ് വിഭാഗത്തില്‍ ഉള്‍പ്പെടും.
ക്വിസ് മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന ഒരു ടീമിനെയാണ് പരിഗണിക്കുക. മറ്റു മത്സരങ്ങള്‍ക്ക് ഒരു സ്ഥാപനത്തില്‍ നിന്ന് ഒരിനത്തില്‍ രണ്ടു കുട്ടികള്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8547603760, 8547603755.
പ്രതികരിക്കാൻ ഇവിടെ എഴുതുക: