കൊപ്പം: പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്കൃത പണ്ഡിതന് പുന്നശ്ശേരി നീലകണ്ഠ ശര്‍മയുടെ ശില്പം അനാവരണം ചെയ്തു. നീലകണ്ഠശര്‍മ സ്മാരക മന്ദിരത്തിന്റെ പ്രവേശന കവാടത്തിലാണു എട്ടടി ഉയരവും അഞ്ച് അടി വീതിയുമുള്ള ശില്പം. കൊപ്പം പുലാശ്ശേരി മഹേഷ് നാരായണനാണു ശില്പി. പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ശില്പത്തിന്റെ ചെലവു മുഴുവന്‍ റിട്ട. അധ്യാപകന് കോട്ടക്കല്‍ പത്മനാഭനാണു വഹിച്ചത്. സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എം.ബി. രാജേഷ് എംപിയും ശില്പം അനാവരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖും നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: