പാലക്കാട്: സംഗീതരംഗത്തെ യുവപ്രതിഭകള്‍ക്കായുള്ള ‘മലബാര്‍ സിമന്റ്സ്ഉണ്ണിമേനോന് സ്വരലയ യുവഗായക പുരസ്കാരം201’5ലെ മത്സരങ്ങള്‍ 12, 13 തീയതികളില്‍ ലയണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 2015ല്‍ നടന്ന സര്‍വകലാശാലാ, സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളില്‍ ലളിതഗാനത്തിന് സമ്മാനാര്ഹരായവര്ക്കാണ് അവസരം.
മത്സരത്തില്‍ വിജയിക്കുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും 50,000രൂപയും ഒരുപവന് സ്വര്‍ണവും ഫലകവും പ്രശംസാപത്രവും സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ എം.എസ്. വിശ്വനാഥന് ഈണം നല്‍കുകയോ പാടുകയോചെയ്ത മലയാള, തമിഴ് സിനിമാഗാനങ്ങളില്‍ ഏതെങ്കിലും ഒന്നും മലയാളം, തമിഴ്, ഹിന്ദി സിനിമാഗാനങ്ങളില്നിന്ന് ഇഷ്ടപ്പെട്ട ഒരു ഗാനവുമാണ് ആലപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: