പാലക്കാട് : സപ്ലൈകോയുടെ താങ്ങുവില നെല്ലുസംഭരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. കേന്ദ്രംസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്താത്തതില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 41,535 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ മാത്രം 28,193 പേര് രജിസ്റ്റര്‍ ചെയ്തു,—കിലോഗ്രാമിന് 19 രൂപയ്ക്കാണ് സപ്ലൈകോ കര്‍ഷകരില്‍നിന്ന് നെല്ലുസംഭരിക്കുന്നത്. രണ്ടുതവണയായി കേന്ദം നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് ഒരുരൂപ പത്തുപൈസ എന്ന നിലയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വില ഉയര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. കേരളത്തില്‍ നെല്ലുത്പാദനചെലവ് പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ താങ്ങുവില ഉയര്‍ത്താതെ വഴിയില്ലെന്നാണ് കര്‍ഷക സംഘങ്ങളുടെ നിലപാട്.— കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 56,416 കര്‍ഷകരാണ് നെല്ലളക്കുന്നതിന് സപ്ലൈകോയില്‍ രജിസ്റ്റര്‍ചെയ്തത്. ജില്ലയില്‍ 32,000 കര്‍ഷകരും രജിസ്റ്റര്‍ചെയ്തിരുന്നു.—ഇക്കൊല്ലം മഴകുറവായതിനാല്‍ കൊയ്ത്ത് വൈകുമെന്നാണ് സപ്ലൈകോയുടെ കണക്ക്. അതിനാല്‍ കര്‍ഷക രജിസ്ട്രേഷന് ഈമാസം 15വരെ അനുവദിച്ചിട്ടുണ്ട്. ഒക്േടാബര്‍ ഒന്നുമുതല്‍ ഡിസംബര്‍ പകുതിവരെയാണ് സംഭരണം. മഴ വൈകിയതിനാല്‍ സംസ്ഥാനത്ത് ജ്യോതി ഇനം നെല്ല് മാത്രമാണ് ഇപ്പോള്‍ കൊയ്ത്തിന് പാകമായത്.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: