പാലക്കാട്: വിരമിച്ച സൈനികര്‍ക്ക് ഒരേ റാങ്ക് ഒരേ പെന്ഷന് നല്കാന് തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗവണ്മെന്റ് എംപ്ലോയീസ് നാഷണല്‍ കോണ്‍ഫെഡറേഷന്‍(ജിഇഎന്‍സി) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് സ്വാഗതം ചെയ്തു. സ്വയം വിരമിച്ചവര്‍ക്കും ഇത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നടത്തി വരുന്ന പ്രക്ഷോഭത്തില്‍ നിന്ന് മുന്‍ സൈനികര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തില്‍ നിന്നും വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍ക്ക് കാന്റീന് സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതും ഒട്ടേറെപേര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: