പാലക്കാട്: നെല്ലിയാമ്പതിയിലെ സ്വകാര്യഎസ്റ്റേറ്റുകള് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം മൂലം വനവാസികള്‍ക്ക് തൊഴില്നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കേരളവനവാസി വികാസ കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.കുമാരന് പ്രസ്താവനയില്‍ അറിയിച്ചു. പാട്ടക്കാലവധി കഴിഞ്ഞ ചെറുനെല്ലി എസ്റ്റേറ്റിലെ 70 വനവാസികുടുംബങ്ങള്ക്കാണ് തൊഴില്‍നഷ്ടപ്പെട്ടത്. ഇവര്‍ക്ക് തൊഴില്‍ നല്കാന് സര്‍ക്കാര്‍ നടപടിയെടുക്കണം. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഏറ്റെടുക്കാനാവാത്ത 23എസ്റ്റേറ്റുകള്‍ തൊഴില്‍ നഷ്ടപ്പെടാതെ ഏറ്റെടുക്കാന്‍ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: