പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്നും കേരളം ഒന്നും മറച്ചു വച്ചിട്ടില്ലെന്നും വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ സുപ്രീംകോടതി ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചതാണ്. ഈ പശ്ചാത്തലത്തില്‍ കേരളം ഈ വിഷയത്തില്‍ എന്തെങ്കിലും മറച്ചു വച്ചു എന്നു പറയുന്നതില്‍ കഴമ്പില്ല. തമിഴ്നാടുമായുള്ള തര്‍ക്കമായി ഈ വിഷയത്തെ കൊണ്ടുപോകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: