കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ ഗുരുദേവനെ നിന്ദിച്ച സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്രി കെ.പി. ഹരിദാസ്. ഹിന്ദുഐക്യവേദി ജില്ലാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ പീഡിപ്പിക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ നിലപാടുകള്‍. അവഗണന സഹിച്ചും ഇനിയും ഈ പാര്‍ട്ടിയില്‍ തുടരണമോയെന്ന് ഹിന്ദു സഖാക്കള്‍ ചിന്തിക്കണം. ശ്രീകൃഷ്ണ നിന്ദയും ശ്രീനാരായണ ഗുരു നിന്ദയും സിപിഎമ്മിനെ ആധുനിക കംസന്മാരാക്കിത്തീര്ത്തിരിക്കുകയാണെന്നും കെ.പി. ഹരിദാസ് പറഞ്ഞു. സംഭവത്തില്‍ ഹിന്ദുഐക്യവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. വത്സരുമാര് അദ്ധ്യക്ഷത വഹിച്ചു. പി. ജിജേന്ദ്രന്‍, കെ. ഷൈനു, അനില്‍ മായനാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: