പഞ്ചായത്തിലെ എല്ലാ റോഡുകളും ടാര്‍ ചെയ്യാനായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്ഷന് എത്തിച്ചുകൊടുത്തു. തിങ്കളാഴ്ചകളില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചുവരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടെയാണ് അറക്കുളം പഞ്ചായത്ത് മെമ്പര്‍ എന്ന ചുമതല ഭംഗിയായി നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനം 14-ാംവാര്‍ഡില്‍ നടത്താനായി. അറക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള മൂന്ന് റോഡുകള്‍ നവീകരിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മാറിമാറി വന്ന അധികാരികള്‍ മാറ്റിവച്ച റോഡ് വികസനമാണ് നടപ്പിലാക്കിയെടുത്തത്. പിന്നീട് വാര്‍ഡിലെ എല്ലാ റോഡുകളും ടാര്‍ ചെയ്യാന്‍ കഴിഞ്ഞു. ടാറിംങ് നടക്കാത്തിടത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് നവീകരിച്ചിട്ടുണ്ട്. പിന്നീട് ലൈബ്രറിയുടെ
വികസനത്തിനായി പരിശ്രമം തുടങ്ങി. തൊടുപുഴ താലൂക്കിലെ ഏറ്റവും പഴക്കമുള്ള ജയ്ഹിന്ദ് ലൈബ്രറിയുടെ നവീകരണം സാധ്യമാക്കി. ലൈബ്രറി കേന്ദ്രീകരിച്ചാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അക്ഷയ കേന്ദ്രമായിട്ടാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ലൈബ്രറിയില്‍ ലഭിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട ആളുകള്‍ ഒത്തൊരുമയോടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. ലൈബ്രറിയില്‍ നൂറുകണക്കിന് പുതിയ പുസ്തകങ്ങള്‍ വാങ്ങി. ശുചിത്വത്തില്‍ മാതൃകയാണ് ഈ വാര്‍ഡ്. എല്ലാ വര്‍ക്കും ക്ഷേമ പെന്‍ഷ്യനുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. അറക്കുളം പഞ്ചായത്തിന്റെ വികസനത്തനായി അറക്കുളം വികസന സമിതിയെന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനയുമായി ചേര്‍ന്നുകൊണ്ട് ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനായി. കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെട്ടതാണ്. 18 കുടുംബശ്രീ യൂണിറ്റാണ് ഈ വാര്‍ഡിലുള്ളത്. ആരോഗ്യ മേഖലയില്‍ മാതൃകാപരമായ സേവനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ ലൈബ്രറി ഹാളില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണ്ണയം നടത്താറുണ്ട്. സൗജന്യമായി രക്തപരിശോധനയുമുണ്ട്. വാര്‍ഡില്‍ 200 അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മഴക്കാലത്തിന് മുന്‍പ് നടത്തിയ പരിശോധനയില്‍ നാല് ബംഗാളികള്‍ക്ക് സാംക്രമിക രോഗം പിടിപെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ നാട്ടിലേക്ക് തിരിച്ചയച്ച് ചികിത്സ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു. ഉറവിട മാലിന്യ സംരക്ഷണത്തിനും വീടുകളില്‍ പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിച്ച പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പാക്കാനായതി. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറ് ശതമാനവും നടപ്പാക്കാനായി എന്നതാണ് മെമ്പര്‍ എന്ന നിലയിലുള്ള വിജയമെന്ന് പി.എ വേലുക്കുട്ടന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: