കൊച്ചി: രാജ്യസഭയിലവതരിപ്പിച്ച ചരക്ക്സേവന നികുതി (ജി.എസ്.ടി) ബില്‍ അപൂര്‍ണമാണെന്നും നികുതി ശതമാനം ഇതേവരെ വ്യക്തമാക്കാത്തത് ബില്ലിന്റെ അപര്യാപ്തതയാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും പതിനാലാം കേന്ദ്ര ധനകാര്യ കമ്മീഷന് ഉപദേഷ്ടാവുമായ പ്രൊഫ. പിനാകി ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.
പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി പരിഷ്കാരങ്ങള്‍ സംസ്ഥാനങ്ങളില്ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൊച്ചി സര്‍വകലാശാലയിലെ കെ.എം. മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരക്ക്സേവന നികുതി നടപ്പില്‍ വരുത്താന്‍ ഭരണഘടനാഭേദഗതി അനിവാര്യമാണ്. ഇത് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം പൂര്‍ണമായും കേന്ദ്രം നികത്തണമെന്നാണ് ആവശ്യമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് കാര്യമായ നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം. മാണി സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. എം. എ. ഉമ്മന്‍ അധ്യക്ഷത വഹിച്ച
സെമിനാറില്‍ കൊച്ചി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ജോസ് സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, കെ.എം. മാണി സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: