പാനൂര്‍: നങ്ങാറത്ത്പീടികയിലെ ഗുരുദേവ പ്രതിമ തകര്‍ത്തതിനു പിന്നില്‍ സിപിഎം നേതൃത്വം. അക്രമികളെക്കുറിച്ച് സൂചന. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലസംഘം തളിപറമ്പ് കൂവോട്ടു നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യം സംഘടിപ്പിച്ചത് വിവാദമായതോടെയാണ് നങ്ങാറത്ത്പീടികയില്‍ പ്രതിമ തകര്‍ത്ത് റോഡില്‍ വലിച്ചെറിഞ്ഞത്. സമീപത്തെ സിപിഎം സ്തൂപവും തകര്‍ത്തിട്ടുണ്ട്.ഇത് വിശ്വാസ്യതയ്ക്ക് വേണ്ടിയാണെന്നാണ് നിഗമനം. ടാബ്ലോയിലൂടെ ഗുരുവിനെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നേതൃത്വം വീണ്ടും ഗുരുദേവ കരം വെട്ടി സഹജസ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം ജില്ലാസെക്രട്ടറി പി.ജയരാജന് ആര്‍എസ്എസുകാര്‍ ഗുരുവിനെ അക്രമിച്ചുവെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതും സംശയം ബലപ്പെടുത്തുന്നതാണ്. നങ്ങാറത്ത്പീടികയിലെ മുദ്ര കലാസാംസ്ക്കാരിക വേദിയുടെ മറവില്‍ മദ്യപാനവും ശീട്ടുകളിയും നടക്കുന്ന കെട്ടിടത്തിലാണ് ചതയദിനത്തില്‍ ഗുരുവിനെ സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുവെച്ചതെന്നതും ഗുരുനിന്ദയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈഴവ സമുദായം ഏറെയുളള മലബാറില്‍ തന്നെ സിപിഎം ഗുരുവിനെ അപമാനിച്ച് ടാബ്ലോ ഇറക്കിയതിനു ശേഷം മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്നതില്‍ ശ്രീനാരായണീയര്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ ദുരൂഹതയുളളതായി പോലീസും പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യം സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. ന്യൂമാഹി പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: