വണ്ടൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചാത്തങ്ങോട്ടുപുറത്ത് റോഡിന് ഇരുവശങ്ങളിലുമായി കെട്ടിയിരുന്ന ബാലഗോകുലത്തിന്റെ കൊടികള്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുമായി ഈ വര്‍ഷം രംഗത്ത് വന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ ശ്രികൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് വണ്ടൂര്‍ ചാത്തങ്ങോട്ട്പുറത്തും ആഘോഷം സംഘടിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ ബാലഗോകുലവുമായി സഹകരിക്കാനാണ് തയ്യാറായത്. ഇതില്‍ രോക്ഷാകുലരായ ആളുകളാണ ഇതിന് പിന്നിലെന്ന് വ്യക്തം. ബാലഗോകുലം പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: