കോഴിക്കോട്: ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനത്തോട് അനുബന്ധിച്ച് വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സഹകരണത്തോടെ കോഴിക്കോട് റവന്യൂജില്ലയിലെ സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 17ന് സാമൂതിരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംസ്കൃതമത്സരങ്ങള് സംഘടിപ്പിക്കുന്നു. യുപി. വിഭാഗം പ്രശ്നോത്തരം, പദ്യോച്ചാരണം, ഹൈസ്കൂള്‍ വിഭാഗം- ഗാനാലാപനം, പ്രശ്നോത്തരം, ഹയര്‍സെക്കണ്ടറി ആന്റ് കോളേജ് വിഭാഗം-ഉപന്യാസ രചന എന്നിവയാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ക്ക് പുറമേ കാഷ് അവാര്‍ഡുകളും നല്‍കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് അവരുടെ പേര് വിവരങ്ങള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടെ 9ന് മുമ്പ് രേവതിപട്ടത്താനസമിതി, സംസ്കൃതമത്സരങ്ങള്, തളി മഹാക്ഷേത്രം, ചാലപ്പുറം,തളി കോഴിക്കോട് 2 എന്ന വിലാസത്തില്‍ എത്തിക്കണം. വിവരങ്ങള്‍ ക്ക് ഫോണ്‍ 9446683144.
പ്രതികരിക്കാൻ ഇവിടെ എഴുതുക: