പേരാമ്പ്ര: നിര്‍ദ്ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബംഗളൂരു ബദല്‍ റോഡ് പൂര്‍ത്തിയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് സര്‍വ്വകക്ഷി പിന്തുണ. ഇതിനായി പൂഴിത്തോട്ടില്‍ നൂറ് കണക്കിന് പേര് പങ്കെടുത്ത ജനകീയ കണ്വെന്ഷന് നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണം ഉറപ്പാക്കി പൂഴിത്തോട്-പടിഞ്ഞാറത്തറ, വയനാട്-ബംഗളൂരു ബദല്റോഡിന്റെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാര്‍ട്ടി സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മസമിതി ചെയര്മാന് കെ.എം. സുധാകരന് അദ്ധ്യക്ഷത വഹിച്ചു. പൂഴിത്തോട് അമലോത്ഭവ മാതാപള്ളി വികാരി ഫാ. മാത്യു പെരുവേലില്‍ ബേബി കാപ്പുകാട്ടില്‍, ആവള ഹമീദ്, ജോര്‍ജ്ജ് മുക്കള്ളില്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പര്‍ ജിസ്മോന്, കെ.കെ. ചെറിയാന്, ജോസഫ് അമ്പാട്ട്, ഇ.വി. ജെയിംസ്, അഗസ്റ്റിന് തോമസ്, അമ്പാട്ട് രാജീവ് തോമസ്, കെ.എ. ജോസ് ക്കുട്ടി, ടോമി വള്ളിക്കാട്ടില്‍, ബാലകൃഷ്ണന് നടേരി, മാത്യുപേഴ്ത്തിങ്കല്, എം. മോഹനന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു പുതുപ്പറമ്പില്‍ സ്വാഗതവും കെ.കെ. രജീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: