നാദാപുരം . പെരിങ്ങത്തൂര്‍ കായപ്പനിച്ചിയിലെ പുറമ്പോക്ക് ഭൂമിയില്‍ അന്തി യുറങ്ങുന്ന അഞ്ജലിക്ക് തൂണേരി വെള്ളൂരില്‍ വീടൊരു ങ്ങി. പുറമ്പോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച കൂരയില്‍ ആയിരുന്നു അഞ്ജ ലിയുടെയും കുടുംബത്തിന്റെ യും താമസം. അച്ഛന് രാജേന്ദ്ര ന് കൂലിപ്പണി എടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാ യിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒരു മാസം മുമ്പ് അസുഖം ബാധിച്ച് രാജേന്ദ്രന് മരിച്ചതോടെ അമ്മ പാര്‍വതിയും നാല് മക്കളും തികച്ചും ഒറ്റപ്പെട്ട അവസ്ഥയി ല ആയി. ദാരിദ്ര്യത്തിനിട യിലും പഠനത്തില്‍ മിടുക്കി യായ മൂന്നാമത്തെ മകളായ അഞ്ജലി കോഴിക്കോട് ജില്ല സ്പോര്‍ട്സില്‍ മികവ തെളി യിച്ചതോടെ തിരുവനന്തപുരം ജി.വി.രാജാസ് സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭി ക്കാനുള്ള അവസരമൊരുങ്ങി. ജന്മഭൂമിയാണ് അഞ്ജലിയു ടെ ഈ ദുരവസ്ഥ പുറം ലോക ത്തെ അറിയിച്ചത്. തുടര്ന്ന്കാ രുണ്യത്തിന്റെ നിരവധി കരങ്ങ ള്‍ ഈ കുടുംബത്തേ തേടി എത്തുകയായിരുന്നു . എസ്. ഐ.കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഉള്ള ജന മൈത്രി പോലീസ് സംഘം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകയും ചെ യ്തു. തുടര്‍ന്ന് ജനമൈത്രി പോലീസും പ്രസ് ക്ലബ്ബും ചേര്‍ന്ന് കമ്മിറ്റി രൂപീകരി ക്കുകയും അഞ്ജലിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് നിര്‍മ്മിച്ചു നല്കാന് തത്വത്തില്‍ തീരുമാനിക്കുക യായിരുന്നു. ഇതോടെ വിവിധ സംഘടനകളും വ്യ ക്തികളും സഹായവാ ഗ്ധാനവുമായി രംഗത്ത് എത്തി. തൂണേരി സബ് ര ജിസ്ട്രാരുടെ ഓഫീസില്‍ വീടിന്റെ രേഖകള്‍ അഞ്ജലിയുടെയും കുടുംബത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ മാസം മുഖ്യ മന്ത്രി വീടിന്റെ പ്രമാണം ഈ കുടുംബത്തിന്
കൈമാറിയിരുന്നു.തുടര്‍ന്നു ഇന്നലെ രാവിലേ പാലുകാ ച്ചല്‍ ചടങ്ങും ഉച്ചയോടെ വീടിന്റെ താക്കോല്‍ കൃഷി വകുപ്പ് മന്ത്രി മോഹനന് അ ഞ്ജലിക്ക് കൈമാറി .ചടങ്ങിന് സാക്ഷിയം വഹിക്കാന്‍ ജാതി മത കക്ഷി ഭേദമന്യേ വന്‍ ജനാവലി എത്തിയി രുന്നു .എസ് .എച്ച് അഷറഫ് ,ഡി. വൈ എസ് പി കെ പ്രേം ദാസ് , സുനില്‍ കുമാര്‍ .എസ് ഐ കെ ടി ശ്രീനിവാസന് പഞ്ചാ യത്ത് പ്രസിഡണ്ട് മാരായ പി കെ സുജാത ,പി കെ വനജ രാഷ്ട്രിയപാര്ട്ടി നേതാക്കള്‍ നാദാപുരം പ്രസ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിദ്ധാരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: