കോഴിക്കോട്: ഭീമമായ നഷ്ടം സഹിച്ച് പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന കരാറുകാരുടെ തീരുമാനത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവൃത്തികള്‍ അവതാളത്തില്‍. ജില്ലയിലെ വിവിധ തദ്ദേശ്വയംഭരണ സ്ഥാപനങ്ങളിലായി 110 കോടി രൂപയുടെ പദ്ധതികളാണ് ഇതുമൂലം അവതാളത്തിലായിരിക്കുന്നത്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിലുള്‍പ്പെടെ കേന്ദ്ര പൊതുമരാമത്ത് നിര്‍മ്മാണ മാനദണ്ഡം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായെങ്കിലും ജില്ലയില്‍ ഇത് നടപ്പിലാക്കിയിട്ടില്ലെന്ന് കരാറുകാര്‍ ആരോപിക്കുന്നു. സ്വന്തം നിലയിലുള്ള നിര്‍മ്മാണ ഘടനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
റോഡ് നിര്‍മ്മാണത്തിന് അടിത്തറ ബലപ്പെടുത്തുന്നതിന് ച.മീറ്ററിന് 112.30 രൂപയാണെങ്കില്‍ 25.11 രൂപയും മണ്ണിന് 790 രൂപയ്ക്ക് പകരം 416 രൂപയും എന്ന രീതിയില്‍ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിരക്കുമായി പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കില്ലെന്ന് കരാറുകാര്‍ പറയുന്നു. 2015 ആഗസ്റ്റില്‍ നിരക്ക് പുതുക്കിയിട്ടുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കേന്ദ്ര പി ഡബ്ല്യൂഡിയുടെ മാനദണ്ഡം പാലിച്ച് നിരക്ക് കുറയ്ക്കാതെ പുതുക്കിയ ഇന്‍ഡക്സ് പോസ്റ്റ് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് ഡിഎസ്ആറില് യഥാര്‍ത്ഥ കടത്തുകൂലി ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കരാറുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി കരാറുകാരുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. എം.കെ. ബാലന്, തിരുവള്ളൂര്‍ മുരളി, ജലീലുദ്ദീന്‍ പി.വി, എം. എ ഗഫൂര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: