മൂന്നാര്‍ : ജോലിക്കിടെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് പൊള്ളലേറ്റു. മൂന്നാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന മാടസ്വാമിക്കാണ് ടെലഫോണ്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ 11 കെവിയില്‍ നിന്നും ഷോക്കേറ്റത്. ഇയാളുടെ കൈപ്പത്തിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ ടീ കൗണ്ടിക്ക് സമീപം ടോലഫോണ് കേബിള്‍ നന്നാക്കുന്നതിനിടെയാണ് അപകടം. 11 കെവിയും ടെലഫോണ്‍ കേബിളും ടച്ച് ചെയ്ത് കിടന്നതാണ് ഷോക്കേല്‍ക്കാന്‍ കാരണം. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മാടസ്വാമിയെ താഴെയെത്തിച്ചത്. മൂന്നാര്‍ ജി.എച്ച് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: