ചര്‍ച്ചയ്ക്കെത്തിയ ആര്‍ഡിഒയെ ഒരുമണിക്കൂര്‍ തടഞ്ഞുവച്ചു
സിപിഐ, സിഐറ്റിയു, ഐഎന്റ്റിയുസി എന്നീ സംഘടനകളുടെ ഓഫീസും സമരക്കാര്‍ ആക്രമിച്ചു
മൂന്നാര്‍ : വെട്ടിക്കുറച്ച ബോണസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടങ്ങുന്ന നൂറ് കണക്കിന് തൊഴിലാളികള്‍ കൊച്ചി- മധുര ദേശീയ പാത ആറ് മണിക്കൂര്‍ ഉപരോധിച്ചു. മൂന്നാര്‍ എസ്.ഒ വളവിലെ കണ്ണന്‍ദേവന്‍ ഔട്ട് ലെറ്റ് ഉപരോധിക്കാനെത്തിയവരാണ് റോഡും ഉപരോധിച്ചത്. ഇന്നലെ രാവിലെ 12 മണിയോടെയാണ് ഉപരോധം ആരംഭിച്ചത്. ഒാണത്തിന് എല്ലാ പ്രവാശ്യവും 19 ശതമാനമാണ് ബോണസ് നല്‍കിയിരുന്നത്. ഇത്തവണ 10 ശതമാനം ബോണസ്
മാത്രമാണ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ സംഘടിച്ചെത്തി ഉപരോധ സമരം ആരംഭിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരുടേയും സഹായമില്ലാതെയായിരുന്നു സമരം. നൂറുകണക്കിന് തൊഴിലാളികള്‍ അപ്രതീക്ഷിതമായി രംഗത്തെത്തി റോഡ് ഉപരോധിക്കാനെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പോലീസും ജില്ലാ ഭരണകൂടവും പകച്ചു നിന്നു. ഇതിനിടെ സിപിഐ, സിഐറ്റിയു,ഐഎന്‍.റ്റി.യുസി എന്നീ സംഘടനകളുടെ ഓഫീസും സമരക്കാര്‍ ആക്രമിച്ചു. പ്രശ്നം പരിഹരിക്കാന്‍ വൈകിട്ട് അഞ്ച് മണിയോടെ ദേവികുളം ആര്‍ഡിഒ രാജീവ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ആര്‍ഡിഒയെ ഒരു മണിക്കൂര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ തടഞ്ഞുവച്ചു. ഇന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ആര്‍ഡിഒ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് കുരുങ്ങി. അന്യ സംസ്ഥാനത്തുനിന്ന് ഉള്‍പ്പടെ മൂന്നാറില്‍ വിനോദയാത്രയ്ക്കെത്തിയവര്‍ ദുരിതം പേറേണ്ടിവന്നു. രാത്രി വൈകിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: