തകഴി: വീടുതകര്‍ന്ന നിര്‍ദ്ധന കുടുംബം കയറിക്കിടക്കാന്‍ നിര്‍വ്വാഹമില്ലാതെ ദുരിതത്തില്‍. തകഴി മഠത്തില്‍കിഴക്കേതില്‍ ഭരതന്റെ (57) കുടുംബമാണ് ദുരിതക്കയത്തില്‍ വീര്‍പ്പുമുട്ടുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് വീട് തകര്‍ന്നുവീണത്.
വീട് നഷ്ടമായതോടെ മറ്റൊരാശ്രയമില്ലാത്ത സ്ഥിതിയാണ്. തകര്‍ന്ന വീടിന്റെ അവശേഷിക്കുന്ന ഭാഗത്തെ ഒറ്റമുറിയിലാണ് ഇപ്പോള്‍ ഭരതന്റെ വൃദ്ധമാതാവും ഭാ ര്യയും മകനും കഴിയുന്നത്. നിര്‍ദ്ധനരായ കുടുംബത്തിന്റെ വീടിന്റെ ശോച്യാവസ്ഥ കാട്ടി നിരവധി തവണ പഞ്ചായത്തിലെ ഭവനപദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും യാതൊരു സഹായുവം ലഭിച്ചില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നു.
കുടുംബത്തിന് വീടു നിര്‍മ്മിച്ച് നല്‍കാനുള്ള സഹായത്തിനായി മുഖ്യമന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.
















