ആലപ്പുഴ: സിനിമാതാരം ശരണ്യമോഹന് വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പത്തരക്ക് ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയെ താലി ചാര്‍ത്തിയത്.
വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്ണന്. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയതാണ് ശരണ്യ. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നര്‍ത്തകരായ വൈ. കെ. ബി. മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലൈ 12നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സംവിധായകന് ഫാസില്‍, കെപിഎസി ലളിത, സരയൂ തുടങ്ങി സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിന്നുള്ള താരങ്ങളും വിവാഹത്തിനെത്തി. വിവാഹ ചടങ്ങുകള്‍ ലളിതമായിരുന്നു.
ആലപ്പുഴയില്‍ ഒരു ഡാന്‍സ് സ്ക്കൂള് ശരണ്യ നടത്തുന്നുണ്ട്. വിവാഹശേഷം തല്ക്കാലം അഭിനയ രംഗത്ത് തുടരില്ലെന്നും നൃത്തരംഗത്ത് സജീവമായി ഉണ്ടാകുമെന്നും ശരണ്യ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: