കണ്ണൂര്‍: മാമ്പൊയില്‍-ജയഗിരി-മണ്ണാത്തിക്കുണ്ട് റോഡ് പുനര്‍നിര്‍മാണപ്രവൃത്തി ഇന്നലെ (സെപ്തംബര്‍ 3) ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. പിഎംജിഎസ്വൈ പദ്ധതിയില്‍ 14 കോടിയോളം രൂപ ചെലവിലാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയിച്ചന്‍ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സത്യഭാമ, ബ്ലോക്ക് പഞ്ചായത്തംഗം അജിത പൂവത്ത,് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പാഴുക്കുന്നേല്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മിനി പാലാകാവുങ്കല് തുടങ്ങിയവര്‍ സംസാരിച്ചു. പിഎംജിഎസ്വൈ എക്സി. എന്‍ജിനീയര്‍ കെ ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗുണമേന്മയില്ലാത്ത പാലിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയിച്ചന്‍ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തമ്പി മാത്യു, ജോസഫ് പരവംപറമ്പില്‍, മിനി തോമസ്, അജിത പൂവ്വത്ത്, തോമസ് വൈക്കത്താനം, എന്‍ എം രാജു, ജോസഫ് പാലക്കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: