കുടയത്തൂര്‍ : ശ്രീകൃഷ്ണജയന്തി ശോഭയാത്ര കുടയത്തൂരിനെ അമ്പാടിയാക്കി മാറ്റി. കോളപ്ര ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭയാത്ര കുടയത്തൂര്‍ ടൗണ്‍ ചുറ്റി ശരംകുത്തി ശ്രീധര്‍മ്മശാസ്താ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. പീലിത്തിരുമുടിയും ഓടക്കുഴലും മഞ്ഞപ്പട്ടുമണിഞ്ഞ് ആദ്യമായി ശോഭയാത്രയില്‍ പങ്കെടുത്ത കുരുന്നു ശ്രീകൃഷ്ണന്മാര് നാടിന് കൗതുകമായി മാറി. താലപ്പൊലിയേന്തിയ അംഗനമാര്‍, ഭജനസംഘങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, രാധമാര്‍, പുരാണവേഷങ്ങള്‍, കാവിക്കൊടിയേന്തിയ സ്കേറ്റിംഗ് സംഘങ്ങള്‍ എന്നിവ ശോഭയാത്രയ്ക്ക് പകിട്ടേകി.
ആവേശത്തോടെ ഏകവേഷത്തില് ശോഭയാത്രയില്‍ അണിനിരന്ന യുവാക്കളുടെ സംഘങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ശോഭയാത്ര ശരംകുത്തി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ വിശേഷാല്‍ ദീപാരാധന ആരംഭിച്ചു. ദീപാരാധനയ്ക്ക് ശേഷം പ്രസാദവിതരണവും ഉറിയടിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: