കൊച്ചി: എച്ച് ആന്‍ഡ് ആര് ജോണ്സണ്, എന്ഡുറാ കൂള്‍ റൂഫ് എസ്ആര്‍ഐ ടൈലുകള്‍ വിപണിയിലെത്തിച്ചു. സോളാര്‍ റിഫഌക്ടീവ് ഇന്‍ഡെക്സ് (എസ്ആര്‍ഐ) എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ടൈലുകള്‍, സൂര്യതാപത്തെ തടയുകയും ഇന്‍ഫ്രാറെഡ് താപത്തെ പുറന്തള്ളുകയും ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അമേരിക്കയിലെ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ലീഡ് സര്ട്ടിഫിക്കേഷന് ലഭിച്ചവയാണ് എന്ഡുറാ ടൈലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: