കൊച്ചി: പ്രാക്ടീസിങ് കമ്പനി സെക്രട്ടറിമാരുടെ 16-ാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 13 – 14 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ആണ് സംഘാടകര്‍.
കാലിബറേറ്റിംഗ് കോംപീറ്റന്‍സ് ഫോര്‍ അച്ചീവിംഗ് എക്സലന്‍സ് എന്നതാണ് ഇക്കൊല്ലത്തെ വിഷയം. ന്യൂ ടൂള്‍സ് ഫോര്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ്, എമര്‍ജിംഗ് ഏരിയാസ് ഓഫ് പ്രാക്ടീസ്, നാഷണല്‍ കമ്പനി ലോ ട്രിബൂണല്‍ എന്നിവയാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളെന്ന് ഐസിഎസ്ഐ പ്രസിഡന്റ് അതുല്‍ എച്ച്. മേത്ത അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11.45 ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. അതുല്‍ എച്ച്. മേത്ത അധ്യക്ഷത വഹിക്കും. എസ്ഐആര്‍സി ചെയര്‍മാനും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ഡി. നാഗേന്ദ്ര റാവു മുഖ്യാതിഥിയെ പരിചയപ്പെടുത്തും. സി.രാമസുബ്രഹ്മണ്യം, ഐസിഎസ്ഐ വൈസ് പ്രസിഡന്റ് മംമത ബിനാനി, സിഇഔചീഫ് എക്സിക്യൂട്ടീവ് സുദാന്‍ശു സിന്‍ഹ എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തും.
ബിഎസ്ഇ ലിമിറ്റഡ് സിഇഒ ആഷിഷ് കുമാര്‍ ചൗഹാന് മുഖ്യപ്രഭാഷണം നടത്തും. പിസിഎസ് കമ്മറ്റി ചെയര്മാന് ആഷിഷ് ഗാര്‍ഗ് മുഖ്യവിഷയം പരിചയപ്പെടുത്തും. മുഖ്യപ്രഭാഷകനെ ഐസിഎസ്ഐ കൊച്ചി ചാപ്റ്റര്‍ ചെയര്മാന് എസ്.പി.കമ്മത്ത് പരിചയപ്പെടുത്തും.
ഉച്ചകഴിഞ്ഞ് നടക്കുന്ന വിവിധ സാങ്കേതിക സമ്മേളനങ്ങളില്‍ ഐസിഎസ്ഐ മുന്‍ പ്രസിഡന്റുമാരായ ആര്.ശ്രീധരന് പവന് വിജയി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രമേശ് ലക്ഷ്മണ് (മുംബൈ), ലോകബാങ്ക് പ്രോജക്ട് ഇവാലുവേഷന്‍ എക്സ്പേര്‍ട്ട് സതി അച്ചാത്, രഘു ബാബു (ഹൈദരാബാദ്) എന്നിവര്‍ സംസാരിക്കും.
വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തെ പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറി സി.എസ്.സുധീര്‍ ബാബു അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: