ഇടുക്കി : ഇടുക്കി കളക്ട്രേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയും പരിസരവും അരക്കോടി രൂപ മുടക്കി സൗന്ദര്യവല്‍ക്കരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കളക്ട്രേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വിശ്രമിക്കാനും കാനനഭംഗി ആസ്വദിക്കാനും ടൂറിസ്റ്റുകള്‍ക്ക് വിവിധ വിവരങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ജില്ലാ ആസ്ഥാനത്തും പരിസരത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ വി.രതീശന് പറഞ്ഞു. ഇടുക്കി ടൂറിസത്തിന്റെ ഗേറ്റ് വേ ആയി ജില്ലാ ആസ്ഥാനത്തെ മാറ്റുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റിന്റെ മുന്‍വശം ഉദ്യാനം തയ്യാറാക്കും. വിശ്രമിക്കാനും കാനനഭംഗി ആസ്വദിക്കാനും പ്രത്യേക ഇരിപ്പിടം ഉണ്ടാകും. ഇവിടെ പ്രത്യേക ശലഭോദ്യാനവും തയ്യാറാക്കും. എല്ലാ സീസണിലും പുഷ്പിക്കുന്ന ചെടികള്‍, നാട്ടുപൂച്ചെടികള്‍ തുടങ്ങിയവ നട്ടുപിടിപ്പിക്കും. ആധുനിക ടോയ്ലറ്റ് സൗകര്യവും ലഘുഭക്ഷണ ശാലയും നിര്‍മിക്കും. ഖര മാലിന്യ സംസ്കരണത്തിനായി പ്രത്യേക പ്ലാന്റ്ും സ്ഥാപിക്കുന്നുണ്ട്. സിവില്‍ സ്റ്റേഷനിലേക്കുള്ള ഇരുകവാടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിവില്‍ സ്റ്റേഷനകത്തുകൂടി പുതിയ റോഡും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. കളക്ട്രേറ്റിന്റെ മുന്‍വശം, എസ്.പി ഓഫീസിനു സമീപം, കോടതി, കുടുംബശ്രീ, ഡി.റ്റി.പി.സി ഓഫീസ് എന്നിവയുടെ പരിസരങ്ങളും ചെടികളും മറ്റും ഉപയോഗിച്ച് മനോഹരമാക്കും.
റോഷി അഗസ്റ്റിന് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 15 ലക്ഷം ഉപയോഗിച്ച് ഹൈടെക് ബസ് വെയ്റ്റിങ് ഷെഡും നിര്‍മിക്കും. കുളമാവ് ഡാം പരിസരത്ത് ടൂറിസ്റ്റ് അമിനിസെന്റര് നിര്‍മിക്കുമെന്നും ജില്ലാ കളക്ടര്‍ അറയിച്ചു. ടോയ്ലെറ്റ് സൗകര്യവും ലഘുഭക്ഷണ ശാലയും ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: