തൊടുപുഴ : ശ്രീകൃഷ്ണ ജയന്തി ദിവസം ജില്ലയിലെ സ്വകാര്യ സ്കൂളുകളില്‍ ക്ലാസ് വച്ച നടപടി ഹിന്ദുവിശ്വാസത്തോടുള്ള അവഹേളനമാണെന്ന് ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പത്മഭൂഷണ്‍ പറഞ്ഞു. പുള്ളിക്കാനത്ത് ഡി.സി ബുക്സിന്റെ ഉടമസ്ഥതയിലുള്ള കോളേജുള്‍പ്പടെ പത്തോളം സ്കൂളുകളിലാണ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരിക്കുന്ന അവധി അട്ടിമറിച്ച് ക്ലാസെടുത്തിരിക്കുന്നത്. ക്ഷേത്രഉത്സവങ്ങളിലും ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിലും പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളെയാണ് ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെയാണ് ഇത്തരം നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം. ഹിന്ദുഐക്യവേദി നേതാക്കള്‍ ഇടപെട്ടതോടെയാണ് മിക്ക സ്കൂളുകാരും ക്ലാസ് അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികളെ പറഞ്ഞയച്ചത്. ഹിന്ദുവിശേഷ ദിവസങ്ങളില്‍ മാത്രം ക്ലാസ് എടുക്കുന്ന നടപടിക്കെതിരെ വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കുമെന്നും എസ്.പത്മഭൂഷണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: