ആലപ്പുഴ: കുട്ടനാട്ടില്‍ ജലഗതാഗത വകുപ്പ് നടത്തുന്ന ബോട്ട് സര്‍വ്വീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണെന്നും ബോട്ട് സര്‍വ്വീസിനെ മാത്രം ആശ്രയിച്ചു യാത്രചെയ്യുന്ന കുട്ടനാട്ടിലെ ദൈനംദിന യാത്രക്കാരും വിദ്യാര്‍ത്ഥികളും യഥാസമയം ബോട്ടു സര്‍വ്വീസ് ഇല്ലാത്തതിനാല്‍ രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഷെഡ്യൂളുകള്‍ കാന്‍സല്‍ ചെയ്യുന്നത് പതിവാണ്. ജലഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥതയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും മൂലം കുട്ടനാട്ടിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.
















