ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി തടസങ്ങളുണ്ടാക്കുന്നതായി ശ്മശാനം സംരക്ഷണ സമിതി പ്രസിഡന്റ് യു.ഹരിദാസന് വൈദ്യര്, വി. സുബ്രഹ്മണ്യന്, എന്‍.കേശവന്, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് പി.കൃഷ്ണന്‍കുട്ടി, വി.വിശ്വനാഥന്, എം.ജെ.തോമസ് എന്നിവര്‍ ആരോപിച്ചു.
1976ല്‍ ആരംഭിച്ച ശ്മശാനത്തിന് നിലവില്‍ അനുമതിയുണ്ടെന്നിരിക്കെ പുതിയ ശ്മശാനം എന്ന പഞ്ചായത്തിന്റെ നിലപാട് തടസങ്ങള്‍ക്ക് പ്രധാന കാരണമായി. നിലവിലുള്ള ശ്മശാനത്തിന്റെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെയുള്ള നവീകരണം മാത്രമാണ് ആവശ്യമായിട്ടുള്ളത്. പഞ്ചായത്തിന്റെ തീരുമാന പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും ജില്ലാ കലക്ടറുടെയും ഉള്‍പ്പെടെയുള്ള അനുമതി ലഭ്യമാക്കേണ്ടതുണ്ട്. ഇത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: