പലക്കാട്: പോലീസുകാരനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന് തടവും പിഴയും. പിരായിരി പഞ്ചായത്തിലെ ഇരുപതാംവാര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ കൊടുന്തിരപ്പുള്ളി നാവക്കോട് കളപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീസി(50)നാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് ജഡ്ജി കെ.ബി. വീണ ആറുമാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷി വിധിച്ചത്.
2012 ജനുവരി 11 ന് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം.
പോലീസ് പിടികൂടിയ വാഹനവുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ പഞ്ചായത്ത് അംഗം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാരിയെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തതായാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഷീബ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: