പാലക്കാട്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇന്നുവൈകുന്നേരം നാലുമുതല്‍ എട്ടുവരെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
മലമ്പുഴ, റെയില്‍വേ കോളനി, ഒലവക്കോട് എന്നിവിടങ്ങളില്‍നിന്നും വരുന്ന ബസുകള്‍ ശേഖരിപുരം, ബൈപാസ്, മണലിവഴി സ്റ്റേഡിയം സ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ച് അതുവഴിതന്നെ പോകണം. പെരിങ്ങോട്ടുകുറിശി, കോട്ടായി ഭാഗങ്ങളില്‍നിന്നും വരുന്ന ബസുകള്‍ ടൗണ്‍ ബസ് സ്റ്റാന്റില്‍ പ്രവേശിച്ചു തിരിച്ചുപോകണം.
കോഴിക്കോട്, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കാവില്‍പ്പാട് ബൈപാസ് വഴി പോകുകയും അതുവഴി തിരിച്ചു കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വരേണ്ടതുമാണ്.
കോഴിക്കോട്, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ ഭാഗത്തുനിന്നും വരുന്ന സ്വകാര്യബസുകള്‍ ഒലവക്കോട്, ശേഖരിപുരം വഴി വിക്ടോറിയ കോളജിനു സമീപം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്‍വശം യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം.
തൃശൂര്‍, ചിറ്റൂര്‍, പൊള്ളാച്ചി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകള്‍ ചന്ദ്രനഗര്‍-കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ്സ്റ്റാന്റില് എത്തി ആളെയിറക്കി അതുവഴി തിരിച്ചുപോകണം.
കോയമ്പത്തൂര്‍, തൃശൂര്‍ ഭാഗത്തുനിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ കാഴ്ചപറമ്പ്, യാക്കര, തങ്കം ഹോസ്പിറ്റല്‍ വഴി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ചു തിരുനെല്ലായി, കണ്ണനൂര്‍ എന്‍എച്ച് റോഡുവഴി പോകേണ്ടതാണ്.
കൊല്ലങ്കോട്, കൊടുവായൂര്‍ ഭാഗത്തുനിന്നും പാലാട്ട് ജംഗ്ഷന് വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലേക്കു പോകുന്ന ബസുകള്‍ സിവില്‍സ്റ്റേഷനു മുന്‍വശത്തുവന്ന് ആളെയിറക്കി തിരിച്ചുപോകണം.
കുഴല്‍മന്ദം ഭാഗത്തുനിന്നും സ്റ്റേഡിയം സ്റ്റാന്റിലേക്ക് പോകുന്ന ബസുകള്‍ എന്‍എച്ച് റോഡിലൂടെ ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്റ്റേഡിയം സ്റ്റാന്റിലെത്തി ആളെയിറക്കി അതുവഴി തന്നെ തിരിച്ചുപോകണം. ഐഎംഎ ജംഗ്ഷന് ഭാഗത്തേക്ക് മേല്പറഞ്ഞ സമയം ബസുകളും വലിയ വാഹനങ്ങളും വരാന്‍ പാടുള്ളതല്ലെന്നും ട്രാഫിക് പോലീസ് സ്റ്റേഷന് സബ്ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: