തൊടുപുഴ : പഠിപ്പുമുടക്ക് സമരവുമായി ബന്ധപ്പെട്ട് ന്യൂമാന്‍ കോളേജില്‍ അതിക്രമിച്ച് കയറി സംഘര്‍ഷം സൃഷ്ടിച്ച കെഎസ്യു നേതാക്കള്‍ അറസ്റ്റില്‍. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ പത്തു പേരാണ് അറസ്റ്റിലായത്. കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, നേതാക്കളായ മാത്യു കെ. ജോണ്‍, ലിനോ ജോസ്, തുടങ്ങിയവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോേേളജ് വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് കെഎസ്യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ന്യൂമാന്‍ കോളേജില്‍ സമരത്തിനായി എത്തിയവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് 30 പേര് അടങ്ങുന്ന സംഘം കോളേജില്‍ എത്തിയത്. അടച്ചിട്ടിരുന്ന ഗേറ്റ് ബലം പ്രയോഗിച്ച് തുറന്ന ഇവര്‍ ക്ലാസ് മുറികളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കോളേജ് പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് തടയുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോളേജില്‍ അതിക്രമിച്ച് കയറി സംഘര്‍ഷം സൃഷ്ടിച്ചതിന് പത്തുപേര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നതെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: