തൊടുപുഴ : നഗരത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിപിഎം നടത്തിയ അക്രമത്തിന്റെ മുറിവുണങ്ങും മുമ്പെ പോലീസും വേട്ടക്കാരായി എത്തുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പേരിലാണ് സംഘപ്രവര്‍ത്തകരുടെ വീട്ടിലെത്തി പോലീസ് ഭീഷണി മുഴക്കുന്നത്. കുമാരമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പോലീസ് തേര്‍വാഴ്ച നടത്തി. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള സ്ഥലങ്ങളില്‍ പോലീസ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്.ഇത്തരം വേലത്തരങ്ങള്‍ക്ക് മഫ്തി പോലീസും രംഗത്തുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാവിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്താന്‍ പോലും പോലീസ് മെനക്കെടുന്നില്ല. ഇതിനിടെയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചെന്ന പേരു പറഞ്ഞ് സംഘപ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അഴിഞ്ഞാട്ടത്തിന് ശ്രമിക്കുന്നത്. പ്രവര്‍ത്തകരെ മാനസികമായി തകര്‍ക്കാമെന്ന പോലീസിന്റെ ദിവാസ്വപ്നമാണ് വീടുകളിലെത്തിയുള്ള തേര്‍വാഴ്ചയ്ക്ക് അടിസ്ഥാനം. സിപിഎമ്മുമായി ബന്ധമുള്ള പോലീസ് സഖാക്കള്‍ ചൂണ്ടിക്കാണിക്കുന്ന വീടുകളിലാണ് പോലീസ് രാജ്. ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് പ്രവര്‍ത്തകരുടെ വീട്ടിലെത്തി ഭീഷണി മുഴക്കുന്നത് ശ്രീകൃഷ്ണ ജയന്തി അലങ്കോലമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: