തൊടുപുഴ: മൂവാറ്റുപുഴ, കലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ മങ്ങാട്ടുകവല വഴി പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് എത്താനുള്ള നിര്‍ദ്ദേശം തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് ദുരിതമാകുന്നു. കലുങ്കുപണിയുടെ മറവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന രഹസ്യ അജണ്ടയാണ് മങ്ങാട്ടുകവല വഴി ബസ് ഓടിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം. മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ പ്രൈവറ്റ് സ്റ്റാന്റിലെത്തി ഓട്ടോറിക്ഷ പിടിച്ച് ക്ഷേത്രത്തിലെത്തേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: