ചെറുതോണി: ഇടുക്കി പോലീസ് നടത്തിയ ലഹരി വേട്ടയില്‍ നിരോധിത പാന്‍ മസാല വില്‍പ്പന നടത്തി വന്ന മധ്യവസ്കയെ പോലീസ് പിടി കൂടി. തടിയംമ്പാട്- കുതിരക്കല്ല് മാമൂട്ടില്‍ അബ്ദുള്‍ അസീസന്റെ ഭാര്യ ഫാത്തിമയാണ് പിടിയിലായത്. തടിയംമ്പാട് ചപ്പാത്തിലുള്ള ഇവരുടെ പെട്ടിക്കടയില്‍ നിന്നുമാണ് 481 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവര്‍ പതിവായി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇടുക്കി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹാന്‍സ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്ന് 5 രൂപയില്‍ താഴെ വില നല്കി കൊണ്ടു വരുന്ന ഹാന്‍സ് ഒരു പായ്ക്കറ്റിന് 30 രൂപ കണക്കാക്കിയാണ് വിറ്റ് വന്നിരുന്നത്. ഇടുക്കി എസ് ഐ എസ് ഷൈന്‍, എ എസ് ഐ കെ എ ജോസപ്, സി പി ഒ മാരായ സുമേഷ്, ബിനു, രാജേഷ് വനിതാ പോലീസ് ഓഫീസര്‍മാരായ ശ്രീദേവി, റസിയ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: