കട്ടപ്പന :മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ കട്ടപ്പന മുതല്‍ ഇരട്ടയാര്‍ വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതിനെ തുടര്‍ന്ന് റോഡ് നാട്ടുകാര്‍ ശ്രമദാനമായി റോഡ് നന്നാക്കി. കൊച്ചുതോവാള മുതല്‍ ഉപ്പുകണ്ടം കോളനി വരെയുള്ള ഭാഗമാണ് നാട്ടുകാര്‍ കുഴി നികത്തി ഗതാഗതയോഗ്യമാക്കിയത്. നിരവധി തവണ പിഡബ്ല്യൂഡി അധികൃതര്‍ക്ക് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുകയും സമരം നടത്തുകയും ചെയ്തിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് നന്നാക്കാന്‍ തിരുമാനിച്ചത്. റോഡ് തകര്‍ന്ന് പലയിടങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് വഴി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി പാറപ്പായി, ടോമിച്ചന് കോണക്കര, ലൂക്കോസ് പന്തേലാല്, ടോമി നിരപ്പോല്‍, ജോയി, ബാബു എന്നിവ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: