പീരുമേട്: മുള്ളോടുകൂടിയ വലിപ്പം കൂടിയ ഏലക്ക കര്‍ഷകരില്‍ കൗതുകമുളവാക്കുന്നു. ഉപ്പുതറ പുതുക്കട ചുരക്കാമൊട്ട പുത്തന്‍പുരക്കല്‍ ജയേഷിന്റെപുരയിടത്തിലാണ് അപൂര്‍വ്വയിനം ഏലക്കായ് വിളഞ്ഞത്.കഴിഞ്ഞ ദിവസം കായ് എടുക്കാനായ് പുരയിടത്തില്‍ എത്തിയപ്പോഴാണ് ഏലക്കായ് കാണാനിടയായത്. ഏലത്തിന് അധികം പണി നടത്താത്ത ജയേഷ് വല്ലപ്പോഴും മാത്രമാണ് പുരയിടത്തില്‍ കായ് എടുക്കാനെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ചെടിയില്‍ നിന്നും സാധാരണ ഏലക്കായ് ആയിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ കായ്ച്ചിരിക്കുന്ന ഏലക്കയ്ക്ക് 6 ഏലക്കായുടെ വലിപ്പമാണ് ഒരു ഏലക്കാക്കുള്ളത്. ചുറ്റും മുള്ളും ഉണ്ട്. ശരമില്ലാതെ കുലയായാണ് കായ് ഉണ്ടായിരിക്കുന്നത്. ഏലക്കായുടെ മണവും രുചിയുമെല്ലാം കായ്ക്കുണ്ട് സാദാരണ ഏലക്കായുടെ പഴത്തിനുണ്ടാകുന്ന മധുരത്തേക്കാള്‍ പ്രത്യേകതരം കായുടെ പഴത്തിനുണ്ട്.പുരയിടത്തിലെ ഒരു ചെടിക്ക് മാത്രമാണ് അപൂര്‍വ്വ കായുണ്ടായിരിക്കുന്നത്. മറ്റ് ചെടികളിലെല്ലാം സാധാരണകായാണ് ഉണ്ടായിരിക്കുന്നത്. ജയേഷ് കായുമായി കൃഷി വകുപ്പിനെ സമീപിച്ചു. ഇത് ഏലക്കായ് തന്നെയാണന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ ചെടിയിലെ തട്ട പിരിച്ചുവെച്ചാല്‍ ഇത്തരം കായ്തനെന അതിലും ഉണ്ടാകുമെന്നും പരാഗണം മൂലമാണ് കായ്ക്ക് രൂപാന്തരം സംഭവിച്ചതെന്നും കൃഷിവകുപ്പധികൃതര്‍ പറഞ്ഞു. കൂടുതല്‍ ഗവേഷണത്തിനായി ചെടിയും കായ്കളും ഉപ്പുതറ കൃഷി ഓഫീസര്‍ ശേഖരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: