കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യംഗ് ഇന്ത്യന്‍സ് ചെയര്മാന് വിവേക് കൃഷ്ണ ഗോവിന്ദ് സെപ്തംബര്‍ 6 മുതല്‍ 10 വരെ തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടക്കുന്ന ജി20 യുവജന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ലോകമെമ്പാടും നിന്നുള്ള യുവനേതാക്കളുടെ സമ്മേളനമാണ് ജി20 യുവജന ഉച്ചകോടി.
വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന്റെ പാര്‍ട്ണറായ വിവേക് കൃഷ്ണ ഗോവിന്ദ് കേരള മാനേജ്മെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
ലോകമെമ്പാടും നിന്ന് ഇന്ത്യയിലേക്കെത്തുന്ന യുവസംരംഭക സംഘങ്ങളുടെ ദൗത്യങ്ങള്‍ സൗകര്യപ്പെടുത്തുന്നതിനു കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായും യംഗ് ഇന്ത്യന്‍സ് സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: