കൊച്ചി: ഓണ്‍ലൈന്‍ വിപണിയായ ഇബേ ഇന്ത്യയും ഹോം ഷോപ്പിംഗ് ചാനലായ ബെസ്റ്റ് ഡീല്‍ ടിവിയും പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബെസ്റ്റ് ഡീല്‍ ടിവിയില്‍ വിറ്റുവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇബേ ഇന്ത്യയുടെ ക്രോസ് ബോര്‍ഡര്‍ ട്രേഡിലൂടെ കയറ്റുമതി ചെയ്യും.
ബെസ്റ്റ് ഡീല്‍ ടിവിയ്ക്ക് അവരുടെ ഉല്പന്നങ്ങള് www.e-b-ay.com; www.e-b-ay.co.u-k, www.e-b-ay.com.au എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ അമേരിക്ക, ബ്രിട്ടണ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ലിസ്റ്റ് ചെയ്യാം. 20000 സംരംഭകര്‍ക്ക് ആഗോള കയറ്റുമതിക്ക് ഇബേ ഇന്ത്യ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഇബേ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ലത്തീഫ് നഥാനി പറഞ്ഞു.
ഓണ്‍ലൈന്‍ വിപണിയിലെ ഉല്പന്നങ്ങള്ക്ക് വിദേശ ഇന്ത്യാക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബെസ്റ്റ് ഡീല്‍ ടിവി സിഇഒ രാജ് കുന്ദ്ര, ചെയര്‍പേഴ്സണ്‍ ഷില്‍പ്പ ഷെട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: