കല്‍പറ്റ: ജൂനിയര്‍ റെഡ്‌ക്രോസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് സബ് ജില്ലകളിലായി മൂന്ന് കുടുംബത്തെ ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുന്ന പദ്ധതിയായ സ്‌നേഹ പൂര്‍വ്വം ഒരു കൈ സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധരരായ രോഗികളെയും അവരുടെ കുടുംബത്തെയും സഹായിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കുന്നതിന് സഹകരിച്ച പ്രധാന അധ്യാപകരെയും കൗണ്‍സിലര്‍മാരെയും ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: