കല്പറ്റ: ആദിവാസി വീട്ടമ്മയായ അനിതയ്ക്കും ചോര കുഞ്ഞുങ്ങള്‍ക്കും മതിയായ ചികിത്സയും പരിചരണവും നല്‍കാത്ത ആരോഗ്യ വകുപ്പ് അതികൃതര്‍ ആദിവാസി വിഭാഗങ്ങളോട് കാണിക്കുന്ന കടുത്ത അവകണനയിലും ഉദ്യോഗസ്ഥ അലംഭാവത്തിലും പ്രതിഷേധിച്ച് ആദിവാസി മനുഷ്യവകാശ പ്രവര്ത്തകന് എം. അയ്യപ്പന് വയനാട് ജില്ലാ കളക്ട്രേറ്റിനു മുമ്പില്‍ ഉപവസിച്ചു. കുറ്റക്കാരയാ ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക. അനിതയുടെ കടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുക. ആദിവാസി സമൂഹത്തോട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: