ഈങ്ങാപ്പുഴ: നെഞ്ചുവേദനയെത്തുടര്‍ന്നുള്ള യുവാവിന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആക്ഷപമുയരുന്നു. ഈങ്ങാപ്പുഴയിലെ മച്ചിങ്ങല്‍ ബിനു(40)ആണ് ഇന്നലെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ബിനുവിന് ഗ്യാസിന്റെ അസുഖമാണെന്നും പറഞ്ഞ് വേദനാസംഹാരി കുത്തിവെയ്ക്കുകയും ഇസിജിയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും ഉച്ചയ്ക്ക് 12ഓടെ ബിനു മരണപ്പെടുകയായിരുന്നു. ഹൃദ്രോഗ ചികിത്സക്കുള്ള പ്രാഥമിക സംവിധാനംപോലുമില്ലാത്ത ഈ ആശുപത്രിയില്‍ രോഗിയെ കിടത്തി താമസിപ്പിച്ചതാണ് മരണകാരണമെന്നും ആക്ഷേപമുണ്ട്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയോഗം കുറ്റപ്പെടുത്തി. ടി.പി. അനന്തനാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി മെമ്പര്‍ ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ടി.എ. ഷാജി, ആര്.പി. ബിജു, അനില്‍കുമാര്‍, കെ.എസ്. രാജന്, സുനില്‍കുമാര്‍, ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: