വടകര: ജാതി-മത വര്‍ണവര്‍ഗ പ്രാദേശികവ്യത്യാസമില്ലാതെ ഭാരതത്തെ ഒന്നായികണ്ട്കൊണ്ട് നടപ്പിലാക്കുന്ന രാജ്യവികസനമാണ് നരേന്ദ്രമോദിയുടെ വികസന വിജയമന്ത്രമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അര്ജുന് റാം മേഘ്വാള് എംപി. പറഞ്ഞു
ബിജെപി വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ കുടി തൊട്ട്കൊട്ടാരം വരെ വികസനത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞു. പ്രീണനതന്ത്രങ്ങളിലൂടെ വോട്ട് ബേങ്ക് സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്-ഇടതു കൂടാരങ്ങള്‍ ഒന്നായി തകരുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ബിജെപിയില്‍ നിന്നും അകറ്റി നിര്ത്താനാവില്ലെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിജയം. വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ സത്വര നടപടി സ്വീകരിച്ചത് വികസന വേഗതയുടെ ഒരു ഉദാഹരമാണ്. ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥകൂടുതല് കരുത്താര്‍ജ്ജിക്കുകയാണ്. ദേശീയപണിമുടക്ക് പൊതുജനം തള്ളിക്കളഞ്ഞത് മാറ്റത്തിന്റെ കാറ്റ് രാജ്യമാകമാനം ആഞ്ഞടിക്കാന്‍ തുടങ്ങിയതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. എം.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി വി. വി.രാജന്, ടി.കെ.പ്രഭാകരന് മാസ്റ്റര്‍, പി. രഘുനാഥ്, എം.പി. രാജന്, പി.എം.അശോകന്, കെ.കെ. രാജീവന്, സിനൂപ് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. അടിയേരി രവീന്ദ്രന് സ്വാഗതവും കടത്തനാട് ബാലകൃഷ്ണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: