കോഴിക്കോട്: അധ്യാപകര്‍ സമയത്ത് എത്താത്തതിനെ തുടര്‍ന്ന് പിഎസ്്സി പരീക്ഷ വൈകി. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെയാണ് സംഭവം. രാവിലെ ഏഴരയ്ക്കാണ് ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. ഇതിനായി പിഎസ്്സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ഥികളും രാവിലെ ആറേമുക്കാലോടെ തന്നെ സ്കൂളിലെത്തിയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ആരും എത്തിയിരുന്നില്ല. ഗേറ്റ് പോലും തുറക്കാത്തതിനെത്തുടര്‍ന്ന് ഇരുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥ വന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പിഎസ്സി അധികൃതര്‍ പ്രിന്‍സിപ്പലുമായി ഫോണില്‍ ബന്ധപ്പെട്ട് സ്കൂള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അധ്യാപകരോട് എത്രയും പെട്ടെന്ന് എത്താനും ആവശ്യപ്പെട്ടു.സ്കൂള്‍ പരീക്ഷാകേന്ദ്രമാണെന്ന കാര്യം പി എസ് സി അധികൃതര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു.എന്നാല്‍ വിവരം കൈമാറാന്‍ പ്രിന്‍സിപ്പല്‍ മറന്നുപോയതോടെ സ്കൂളിലെ മറ്റ് അധ്യാപകരെയോ ക്ലര്‍ക്കും സെക്യൂരിറ്റിയും അടക്കമുള്ള മറ്റ് ജീവനക്കാരോ പി എസ് സി പരീക്ഷ സംബന്ധിച്ച് ഒന്നുമറിഞ്ഞിരുന്നില്ല. ആശയവിനിമയത്തിലെ ഈ വീഴ്ച കാരണമാണ് പരീക്ഷാര്‍ത്ഥികള്‍ക്കും പി എസ് സി ഉദ്യോഗസ്ഥര്‍ക്കും ആശങ്കയോടെ ഏറെ നേരം പുറത്തിരിക്കേണ്ടിവന്നത്. ചില ക്ലാസുകളില്‍ പരീക്ഷാ നമ്പര്‍ പോലും എഴുതിയിരുന്നില്ല. തിടുക്കത്തില്‍ ഇതെല്ലാം പൂര്‍ത്തീകരിച്ച് ഒടുവില്‍ എട്ടോടെയാണ് എല്ലാ ക്ലാസിലും തുടങ്ങിയത്. എന്നാല്‍ ചില ക്ലാസുകളില്‍ ഇന്‍വിജിലേറ്റര്‍ ഇല്ലാതെയാണ് പരീക്ഷ നടന്നതെന്നും ആരോപണവുമുണ്ട്. ആശയവിനിമയത്തില്‍ സ്കൂള്‍ അധികൃതര്‍ക്കു വന്ന വീഴ്ചയാണ് പരീക്ഷ വൈകാനിടയാക്കിയത്. കഴിഞ്ഞദിവസത്തെ പണിമുടക്കു കാരണം വേണ്ടത്ര മുന്നൊരുക്കം നടത്താന്‍ സാധിച്ചില്ലെന്ന വിശദീകരണമാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: